കോഴിക്കോട്: കര്‍ണാടകയിലെ ഗംഗാവലി പുഴയില്‍ നിന്നും അര്‍ജുന്റെ ലോറി കരക്കെത്തിച്ചപ്പോള്‍ കണ്ടെത്തിയതില്‍ മകന്റെ കളിപ്പാട്ടവും. ഈ കളിപ്പാട്ടം ല...
കോഴിക്കോട്: കര്‍ണാടകയിലെ ഗംഗാവലി പുഴയില്‍ നിന്നും അര്‍ജുന്റെ ലോറി കരക്കെത്തിച്ചപ്പോള്‍ കണ്ടെത്തിയതില്‍ മകന്റെ കളിപ്പാട്ടവും. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നതെന്നും മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്നും അനിയന്‍ അഭിജിത്ത് പറഞ്ഞു. ലോറിയുമായി ദൂരയാത്രയ്ക്ക് പോയപ്പോള്‍ മകന്റെ ഓര്‍മ്മകളെ ഒപ്പം കൂട്ടാനായി അര്‍ജുന്‍ കൊണ്ടുപോയതായിരുന്നു ഈ കളിപ്പാട്ടം.
അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് പൂര്‍ണ്ണമായി കരക്കെത്തിച്ചത് ഇന്ന് രാവിലെയോടെയാണ്. ലോറിയില്‍ നിന്ന് അര്‍ജുന്‍ യാത്രയില്‍ ഉപയോഗിച്ച മിക്ക വസ്തുക്കളും കണ്ടെടുത്തു. അര്‍ജുന്റെ ബാഗ്, രണ്ട് ഫോണുകള്‍, പാചകത്തിനുപയോഗിക്കുന്ന കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങള്‍, വാച്ച്, ചെരിപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തത്. കാബിന്റെ ഭാഗത്തുള്ള ചെളി നീക്കിയപ്പോഴാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കിട്ടിയത്.
Key words: Shirur, Arjun. Landslide
COMMENTS