The bone fragment was found during search with a dredger in the river at Shirur in Karnataka. There are more people to be found here
കാര്‍വാര്‍ : കര്‍ണാടകത്തിലെ ഷിരൂരില്‍ നദിയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരിച്ചില്‍ തിരച്ചിലിനിടെ അസ്ഥിയുടെ ഭാഗം കണ്ടെത്തി. മലയാളിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പെടെ ഇനിയും ആള്‍ക്കാരെ ഇവിടെ കണ്ടുകിട്ടാനുണ്ട്.
വൈകുന്നേരമാണ് അസ്ഥിയുടെ ഭാഗം കിട്ടിയത്. ഇതറിഞ്ഞ് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ഡ്രഡ്ജറില്‍ നിന്നുള്ള മണ്ണ് കോരി മാറ്റുന്നതിനിടെയാണ് അസ്ഥി കിട്ടിയത്.
മുനുഷ്യന്റേതാണ് അസ്ഥിയെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയ അസ്ഥി ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.
Summary: The bone fragment was found during search with a dredger in the river at Shirur in Karnataka. There are more people to be found here, including Malayali lorry driver Arjun.
COMMENTS