ന്യൂഡല്‍ഹി: വെസ്റ്റ് ബാങ്കിലെ തുബാസില്‍ വാഹനത്തിന് നേരെ നടത്തിയ ബോംബാക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്...
ന്യൂഡല്‍ഹി: വെസ്റ്റ് ബാങ്കിലെ തുബാസില്‍ വാഹനത്തിന് നേരെ നടത്തിയ ബോംബാക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയവും റെഡ് ക്രസന്റും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് അന്വേഷണം നടക്കുകയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഉടന്‍ ഏറ്റെടുത്തില്ല.
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ തിങ്കളാഴ്ച ഒരു ചാവേര്‍ ബോംബര്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാബൂളിലെ തെക്കുപടിഞ്ഞാറന്‍ ഖലാ ബക്തിയാര്‍ പരിസരത്താണ് സ്ഫോടനം നടന്നതെന്ന് കാബൂള്‍ പോലീസ് മേധാവിയുടെ വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്.
Key words: Bombing, West Bank, Six Palestinians Killed
COMMENTS