The body of the missing newborn from Cherthala was found in the toilet of the mother's friend Ratheesh's house. After Ratheesh confessed to the police
ചേര്‍ത്തല: ചേര്‍ത്തലയില്‍ നിന്നു കാണാതായ നവജാതശിശുവിന്റെ മൃതദേഹം അമ്മയുടെ സുഹൃത്ത് രതീഷിന്റെ വീട്ടിലെ കക്കൂസില്‍ നിന്നു കണ്ടെത്തി. കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നുവെന്ന് രതീഷ് പൊലീസിനോടു കുറ്റസമ്മതം നടത്തിയിതനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണിയും രതീഷിന്റെ വീടനു സമീപത്തെ പൊന്തക്കാട്ടില്‍ നിന്നു പൊലീസ് കണ്ടെടുത്തു. വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കുഞ്ഞിനെ കൊന്നുവെന്നാണ് രതീഷ് മൊഴി നല്കിയിട്ടുള്ളത്.
ചേര്‍ത്തല കെ വി എം ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ച വെളുപ്പിനാണ് പള്ളിപ്പുറം പഞ്ചായത്തില്‍ താമസിക്കുന്ന യുവതി പ്രസവിച്ചത്.
പിന്നീട്, ആശാ വര്‍ക്കര്‍ വിട്ടിലെത്തി കുഞ്ഞിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ പുറത്തറിയുന്നത്. വളര്‍ത്താന്‍ നിവൃത്തിയില്ലാത്തതിനാല്‍ തൃപ്പൂണിത്തുറയിലുള്ള ഒരാള്‍ക്ക് കുഞ്ഞിനെ വിറ്റെന്ന് യുവതി പറഞ്ഞു. ആശാ വര്‍ക്കര്‍ പഞ്ചായത്തു മെമ്പറെ അറിയിച്ചു. അങ്ങനെയാണ് വിവരം പൊലീസ് അറിയുന്നത്.
പൊലീസ് ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവതി പ്രസവിച്ച വിവരം അറിഞ്ഞു. ഡിസ്ചാര്‍ജായി പോകുന്ന സമയത്ത് യുവതിയുടെ ഒപ്പമുണ്ടായിരുന്നത് ഭര്‍ത്താവല്ലെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഗര്‍ഭിണിയായ വിവരം യുവതി വീട്ടുകാരില്‍ നിന്നു മറച്ചുവച്ചു. വയറ്റില്‍ മുഴയാണെന്നാണ് വീട്ടുകാരോടും പറഞ്ഞത്.
ആശുപത്രിയില്‍ ഒപ്പം നിറുത്തിയത് വാടകയ്ക്കു കൊണ്ടുവന്ന മറ്റൊരു സ്ത്രീയെ ആയിരുന്നു.
Summary: The body of the missing newborn from Cherthala was found in the toilet of the mother's friend Ratheesh's house. After Ratheesh confessed to the police that he had suffocated the baby, the body was found during the subsequent examination.
COMMENTS