BJP to contest 19 seats in Jammu Kashmir
ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിക്കുന്നത് 19 സീറ്റില്‍ മാത്രം. ജമ്മു കശ്മീരില്‍ 90 സീറ്റിലും ബി.ജെ.പി മത്സരിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി വന്‍ കലാപമുണ്ടായ സാഹചര്യത്തിലാണ് പാര്‍ട്ടി ഈ തീരുമാനത്തിലെത്തിയത്. മാത്രമല്ല സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തരുമാണ്.
തങ്ങളെ അവഗണിക്കുന്നുവെന്നും പാര്‍ട്ടിയില്‍ ഇനി ഭാവി കാണുന്നില്ലെന്നും പല നേതാക്കളും നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ബി.ജെ.പി കേന്ദ്ര നേതൃത്വം ഇതുവരെ ഈ വിഷയത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.
എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കുകയാണ്. മാത്രമല്ല ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പുമാണിത്.
Keywords: Jammu Kashmir, Niyamasabha election, 19 seats, BJP
COMMENTS