BJP leaders fooled public in Puducherry
ചെന്നൈ: പുതുച്ചേരിയില്‍ വീട്ടമ്മമാര്‍ക്ക് വ്യാജ വാഗ്ദാനം നല്‍കി ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച ശേഷം ബി.ജെ.പി അംഗത്വം നല്‍കുന്നതായി പരാതി. പുതുച്ചേരി മുതിയാല്‍പേട്ട് മേഖലയിലാണ് സന്നദ്ധ സംഘടനയില്‍ നിന്നാണെന്ന് പറഞ്ഞ് പത്തിലധികം പേര്‍ വീടുകള്‍ തോറും കയറിയിറങ്ങി വീട്ടമ്മമാരെ കബളിപ്പിച്ചത്.
വീട്ടില്‍ എന്ത് സംഭവങ്ങള്‍ നടന്നാലും 1000 രൂപ നല്‍കുമെന്നും ദീപാവലിക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മമാരില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങുകയാണ് സംഘം ചെയ്യുന്നത്.
ഇതേതുടര്‍ന്ന് നമ്പര്‍ നല്‍കിയവര്‍ക്കെല്ലാം `നിങ്ങളെ ബി.ജെ.പി അടിസ്ഥാന അംഗമായി ചേര്‍ത്തിരിക്കുന്നു' എന്ന തരത്തിലുള്ള മെസേജ് ഫോണില്‍ ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
COMMENTS