ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി എ.എ.പി നേതാവ് അതിഷി ഇന്ന് ചുമതലയേറ്റു. അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യ...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി എ.എ.പി നേതാവ് അതിഷി ഇന്ന് ചുമതലയേറ്റു. അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായാണ് അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നത്. കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിത്തിനും ബിജെപിയുടെ സുഷമ സ്വരാജിനും ശേഷം മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാണ്. മുന്‍ മന്ത്രിസഭയിലെ നാല് പേരും ഒരു പുതു മുഖവും ഉള്‍പ്പെടെ അഞ്ച് കാബിനറ്റ് മന്ത്രിമാരും അവരോടൊപ്പം സത്യപ്രതിജ്ഞ ചെയ്തിരുന്നു.
വിദ്യാഭ്യാസം, റവന്യൂ, ധനകാര്യം, വൈദ്യുതി, പിഡബ്ല്യുഡി എന്നിവയുള്‍പ്പെടെ കെജ്രിവാള്‍ സര്‍ക്കാരില്‍ 13 വകുപ്പുകള്‍ അതിഷി കൈകാര്യം ചെയ്തിരുന്നു. എന്നിരുന്നാലും, മുകേഷ് അഹ്ലാവത്ത് കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ അവരുടെ മന്ത്രിസഭയില്‍ പുതിയ അംഗത്തെ ലഭിച്ചു.
തൊഴില്‍, എസ്സി, എസ്ടി, എംപ്ലോയ്മെന്റ്, ലാന്‍ഡ്, ബില്‍ഡിംഗ് വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. അതേസമയം ഗോപാല്‍ റായ് വഹിച്ചിരുന്ന വകുപ്പുകള്‍ നിലനിര്‍ത്തി.
Key Words: Atishi Marlena, Delhi Chief Minister
COMMENTS