ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിന്റെ പിൻഗാമിയായി 46 കാരിയായ അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി അരവിന്ദ് ക...
ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിന്റെ പിൻഗാമിയായി 46 കാരിയായ അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും.
നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് അതിഷിയുടെ പേര് നിർദ്ദേശിച്ചത്. മറ്റ് എഎപി അംഗങ്ങൾ പിന്തുണച്ചു.
കെജ്രിവാൾ മന്ത്രിസഭയിൽ പൊതുമരാമത്ത്, ടൂറിസം, വിദ്യാഭ്യാസം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അതിഷി.
ഡൽഹി മദ്യനയ കേസിൽ അഞ്ചര മാസത്തോളം ജയിലിൽ കിടന്ന കെജ്രിവാളിന് കഴിഞ്ഞദിവസം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. സെക്രട്ടേറിയറ്റിൽ കയറരുത് എന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെ ആയിരുന്നു ജാമ്യം.
ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ശക്തമായ ഭരണവിരുദ്ധ വികാരവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കെജ്രിവാൾ രാജിവയ്ക്കുന്നതും അതിഷിയെ 5000 മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.
ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി.
Keywords: Athishi Marlena, Arvind Kejriwal, Delhi, Chief Minister
COMMENTS