Arvind Kejriwal released from jail after five-and-a-half months, party gives grand reception, CM barred from entering secretariat
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഈ വര്‍ഷം മാര്‍ച്ച് 21 മുതല്‍ തടവില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയില്‍മോചിതനായി.
രാജ്യത്ത് ഒരു മുഖ്യമന്ത്രി ഇത്രകാലം ജയിലില്‍ കിടക്കുന്നത് ആദ്യ സംഭവമാണ്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ് മോചനം സാദ്ധ്യമായിരിക്കുന്നത്.
ഞാന്‍ സത്യസന്ധനാണ്. ജീവിതം രാജ്യത്തിന് വേണ്ടിയാണ്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്നായിരുന്നു ജയിലില്‍ മോചിതനായെത്തിയ ആദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
ഞാന്‍ ജീവിതത്തില്‍ നിരവധി പോരാട്ടങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്. ദൈവം കൂടെയുണ്ട്. എന്റെ മനോവീര്യവും ശക്തിയും ഇപ്പോള്‍ നൂറുമടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. ദൈവം കാണിച്ചുതന്ന പാതയില്‍ സഞ്ചരിക്കും. രാഷ്ട്രത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടിക്കൊണ്ടേയിരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
തിഹാര്‍ ജയിലിന് പുറത്ത് വന്‍ സ്വീകരണമാണ് ആം ആദ്മി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. വന്‍ കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ എതിരേറ്റത്.
തലസ്ഥാനത്ത് കനത്ത മഴയാണ്. മഴയെ വകവയ്ക്കാതെയായിരുന്നു പ്രവര്‍ത്തകര്‍ ആവേശപൂര്‍വം എത്തിയത്. ഭാര്യ സുനിത, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, അതിഷി, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കളും മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ജയിലിനു മുന്നിലെത്തിയിരുന്നു.
മാര്‍ച്ച് 21 മുതല്‍ തടവിലായിരുന്ന അരവിന്ദ് കെജ്രിവാളിന് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും കടിഞ്ഞാണ്‍ വീണ്ടും ഏറ്റെടുക്കാം.
നേരത്തേ ഇ ഡി ഫയല്‍ ചെയ്ത കേസില്‍ സുപ്രീം കോടതി ജാമ്യം നല്‍കുന്നതിന് തൊട്ടുമുമ്പ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് കെജ്രിവാളിന് ജയിലില്‍ തന്നെ തുടരേണ്ടി വന്നത്.
കേസുകളില്‍ വിചാരണ ഉടനൊന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കുകയാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, സെക്രട്ടറിയേറ്റില്‍ പ്രവേശിക്കരുത്, ചില ഫയലുകള്‍ മാത്രമേ കാണാവൂ തുടങ്ങിയ മുന്‍കേസിലെ ജാമ്യ വ്യവസ്ഥകള്‍ തുടര്‍ന്നുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇതേസമയം, ഇ ഡി കേസില്‍ ജാമ്യം കിട്ടുന്നതിനു തൊട്ടു മുന്‍പ് സി ബി ഐ അറസ്റ്റു ചെയ്തതില്‍ ബെഞ്ചിലെ ജസ്റ്റിസ് സൂര്യകാന്ത് യോജിച്ചപ്പോള്‍ ജസ്റ്റിസ് ഉജ്ജല്‍ ഭുയ്യാന്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
Summary: Arvind Kejriwal released from jail after five-and-a-half months, party gives grand reception, CM barred from entering secretariat. Delhi Chief Minister Arvind Kejriwal, who was in jail since March 21 this year in the liquor policy scam case, has been released from jail.
COMMENTS