ഷിരൂര്‍: ഷിരൂരില്‍ ഗംഗാവാലിപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ മുന്‍വശം ഉയര്‍ത്തി. എന്‍ജിന്‍ ക്യാബിന്‍ ഉയര്‍...
ഷിരൂര്‍: ഷിരൂരില്‍ ഗംഗാവാലിപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ മുന്‍വശം ഉയര്‍ത്തി. എന്‍ജിന്‍ ക്യാബിന്‍ ഉയര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ അര്‍ജുന്റെ മൃതദ്ദേഹം കണ്ടെത്തിയതായാണ് സൂചന. ഇന്നു നടന്ന തിരച്ചിലില്‍ ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കണ്ടെത്തിയത്.
കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെയും അര്‍ജുന്‍ ഓടിച്ചലോറിയും കാണാതായിട്ട് 70 ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. സിപി2 എന്ന് മാര്‍ക്ക് ചെയ്ത ഇടത്തിലാണ് തിരച്ചില്‍ നടത്തിയത്. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. 'അര്‍ജുനും' ലോറിയിലുണ്ടെന്നാണ് ഉടമ മനാഫ് പറഞ്ഞു. മനാഫ് ലോറി തന്റേത് തന്നെയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
രാവിലെ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്ത് പുറത്തെത്തിക്കുകയായിരുന്നു. അര്‍ജുന്റെ ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങില്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാര്‍ഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറയുകയും ചെയ്തിരുന്നു. നേരത്തെ തെരച്ചിലില്‍ അര്‍ജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയര്‍ കണ്ടെത്തിയിരുന്നു. കയര്‍ അര്‍ജുന്റെ ലോറിയിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന തിരച്ചിലിലാണ് നിര്‍ണായക കണ്ടെത്തലുണ്ടായത്.
Key Words: Arjun Missing, Shirur, Arjun's Lorry
COMMENTS