കോഴിക്കോട്: ഇനി തിരിച്ചുവരില്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാന്‍ പാടുപെടുന്ന പ്രിയപ്പെട്ടരെ തനിച്ചാക്കി അര്ജുന് എരിഞ്ഞടങ്ങി. കണ്ണീരോടെ പ്ര...
കോഴിക്കോട്: ഇനി തിരിച്ചുവരില്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാന്‍ പാടുപെടുന്ന പ്രിയപ്പെട്ടരെ തനിച്ചാക്കി അര്ജുന് എരിഞ്ഞടങ്ങി. കണ്ണീരോടെ പ്രിയപ്പെട്ടവന് വിട ചൊല്ലി കുടുംബങ്ങളും നാട്ടുകാരും വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോയി.
ഷിരൂരില്‍ ജൂലൈ 16 നുണ്ടായ മണ്ണിടിച്ചിലില്‍ ആണ് അര്ജുന് ജീവന് നഷ്ടമായത്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ 75-ാം ദിവസമാണ് അര്‍ജുന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. ആയിരങ്ങളാണ് അവസാനമായി യാത്ര പറയാന്‍ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തിയതും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 11.30 ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്.
Key words: Arjun's Funeral
COMMENTS