മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവര്‍ചിത്രം സമൂഹമാധ്യമത്തില്‍നിന്ന് ഒഴിവാക്കി നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍. മുഖ്യമന്ത്രിയെ അനുഗമിച്...
മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവര്‍ചിത്രം സമൂഹമാധ്യമത്തില്‍നിന്ന് ഒഴിവാക്കി നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍. മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് സമൂഹമാധ്യമത്തിലെ കവര്‍ചിത്രമായി ഉണ്ടായിരുന്നത്. ജനങ്ങളോടൊപ്പം ഇടപഴകുന്ന ചിത്രമാണു പുതുതായി ചേര്‍ത്തത്.
പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് ഞായറാഴ്ച രാത്രി എട്ടരയോടെ സാമൂഹികമാധ്യമക്കുറിപ്പില്‍ അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്‍പ് ശനിയാഴ്ച, ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്നും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ടെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Key words: PV Anwar, Facebook, Cover Page, Pinarayi Vijayan
COMMENTS