ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയില്‍ വീണ്ടും തടസ ഹര്‍ജി. അഭിഭാഷകന്‍ അജീഷ് കളത്ത...
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയില്‍ വീണ്ടും തടസ ഹര്‍ജി. അഭിഭാഷകന്‍ അജീഷ് കളത്തിലാണ് തടസഹര്‍ജി നല്‍കിയത്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനടക്കം പരാതി നല്‍കിയ വ്യക്തിയാണ് അജീഷ്.
സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ജാമ്യപേക്ഷ നല്‍കിട്ടുണ്ട്. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ കസ്റ്റഡിയിലെടുക്കാനാകില്ലെന്നും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത് മുന്‍ സുപ്രീം കോടതി വിധികള്‍ക്കെതിരെന്ന് സിദ്ദിഖ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Key words: Supreme Court, Siddique, Bail Plea
COMMENTS