വാഷിംഗടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയില്‍ ട്രംപ് ഗോള്‍ഫ് കളിക്കുമ്പോ...
വാഷിംഗടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയില്‍ ട്രംപ് ഗോള്‍ഫ് കളിക്കുമ്പോഴാണ് സംഭവം. എന്നാല്‍ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുന്‍പ് തന്നെ സീക്രറ്റ് സര്‍വീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. 58 വയസ്സുകാരനായ റയന്‍ വെസ്ലി റൗത്ത് ആണ് കസ്റ്റഡിയില്‍ ഉള്ളത്. ഇയാളില്‍ നിന്ന് അഗ 47 തോക്ക് കണ്ടെടുത്തു. അതേസമയം, താന്‍ സുരക്ഷിതനാണെന്ന് ട്രംപ് പറഞ്ഞു. ആര്‍ക്കും അപായമില്ലെന്നും വ്യക്തമാക്കി.
അക്രമിക്ക് നേരെ സീക്രറ്റ് സര്‍വീസ് വെടിയുതിര്‍ത്തു. അക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സീക്രറ്റ് സര്‍വീസ് കീഴ്പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഗ 47, രണ്ട് ബാക്ക്പാക്കുകള്‍, ഒരു ഗോ പ്രോ കാമറ എന്നിവയും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ നിലപാട് പ്രചരിപ്പിച്ച വ്യക്തിയാണ് കസ്റ്റഡിയിലുള്ള 58കാരന്‍. യുക്രൈന് വേണ്ടി സൈനികരെ റിക്രൂട്ട് ചെയ്യാനും ഇയാള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നതായും പൊലീസ് പറയുന്നു.
Key Words: Assassination Attempt, Donald Trump
COMMENTS