തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാര്‍ അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. ഈ മാസം 14 മുതല്‍ നാല് ദിവസത്തേക്കാണ് അവധി അനുവദിച്ചിരുന്നത്...
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാര്‍ അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. ഈ മാസം 14 മുതല്‍ നാല് ദിവസത്തേക്കാണ് അവധി അനുവദിച്ചിരുന്നത്. അതേസമയം പൊലീസ് തലപ്പത്ത് സര്‍ക്കാര്‍ അഴിച്ചു പണി നടത്തി. സി എച്ച് നാഗരാജുവിനെ ഗതാഗത കമ്മീഷണറായും ദക്ഷിണ മേഖല ഐ ജിയായി ശ്യാം സുന്ദറിനേയും നിയമിച്ചു. നിലവില്‍ കൊച്ചി കമ്മീഷണറാണ് ശ്യാം സുന്ദര്‍. പുട്ട വിമലാദിത്യയാണ് പുതിയ കൊച്ചി കമ്മീഷണര്‍.
എ. അക്ബര്‍ ക്രൈം ബ്രാഞ്ച് ഐ ജിയായി തുടരും. പത്തനംതിട്ട മുന്‍ എസ് പി സുജിത് ദാസിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഐ പി എസ് തലപ്പത്തു വന്‍ മാറ്റങ്ങള്‍ വന്നത്. അതിനിടെ മലപ്പുറം പൊലീസിലും അഴിച്ച് പണി നടത്തിയിരിക്കുകയാണ് സര്‍ക്കാര്‍. മലപ്പുറം എസ്പി എസ് ശശിധരനെയും ഡി വൈ എസ് പിമാരെയും സ്ഥലം മാറ്റി.
Key words: Leave, ADGP MR Ajith Kumar
COMMENTS