ന്യൂഡല്‍ഹി: ആന്ധ്രയിലെ തിരുപ്പതി ജില്ലയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്ന പ്രസിദ്ധമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്...
ന്യൂഡല്‍ഹി: ആന്ധ്രയിലെ തിരുപ്പതി ജില്ലയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്ന പ്രസിദ്ധമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ, തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) ഒരിക്കലും നെയ്യ് വിതരണം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി അമുല്‍ രംഗത്ത്.
അമൂലിനെതിരെ സോഷ്യല്‍ മീഡിയയിടക്കം പ്രചാരണം നടക്കുന്നതിനിടെയാണ് വിഷയത്തില്‍ വിശദീകരണവുമായി സോഷ്യല്‍ മീഡിയ വഴി അമൂലിന്റെ പ്രതികരണം. ഐഎസ്ഒ സര്‍ട്ടിഫൈഡ് ആയ തങ്ങളുടെ അത്യാധുനിക ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ പാലില്‍ നിന്നാണ് അമുല്‍ നെയ്യ് നിര്‍മ്മിക്കുന്നതെന്ന് വ്യക്തമാക്കുന്നുവെന്നും വിവാദങ്ങളില്‍ കഴമ്പില്ലെന്നും അമൂല്‍ വ്യക്തമാക്കി.
Key Words: Amul, Ghee, Tirupati Temple, Laddu
COMMENTS