തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നാവായിക്ക...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നാവായിക്കുളം സ്വദേശിയായ കുട്ടി ഇക്കഴിഞ്ഞ ഉത്രാടദിനത്തില്‍ കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയ്ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായത്.
കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ വിദ്യാര്‍ത്ഥിക്കൊപ്പം കുളത്തില്‍ കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തില്‍ കടക്കുന്നത്. രോഗാണു ശരീരത്തില്‍ എത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരാഴ്ചവരെ എടുക്കും എന്നത് വെല്ലുവിളിയാണ്.
തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗം മരണനിരക്കിലും മുന്നിലാണ്. തലവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
Key words: Amoebic Encephalitis
COMMENTS