Is the infamous alcoholism of Malayali is decreasing? The decline in alcohol sales during Onam leads to this question. 14 crore less than the previous
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഏറെ കുപ്രസിദ്ധമായ മലയാളിയുടെ മദ്യാസക്തി കുറയുന്നോ? ഓണക്കാലത്തെ മദ്യ വില്പനയില്‍ വന്ന കുറവാണ് ഈ ചോദ്യത്തിലേക്കു നയിക്കുന്നത്.
മുന്‍ വര്‍ഷത്തേതിലും 14 കോടി രൂപയുടെ കുറവാണ് ഇക്കുറി ഉത്രാടം വരെയുള്ള ദിനങ്ങളില്‍ രേഖപ്പെടുത്തിയത്. ഉത്രാടം വരെ ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ കച്ചവടമാണ് സംസ്ഥാനത്ത് നടന്നത്. മുന്‍ വര്‍ഷം ഇതേ കാലത്ത് 715 കോടിയുടെ മദ്യം വിറ്റിരുന്നു.
എന്നാല്‍, ഉത്രാട ദിവസത്തെ മാത്രം കച്ചവടം എടുത്താല്‍ ഇക്കുറി നാലു കോടി രൂപയുടെ വര്‍ദ്ധന ഉണ്ടായിട്ടുമുണ്ട്. ഉത്രാടം നാളിലെ കച്ചവടം 124 കോടി രൂപയായിരുന്നു.
തിരുവോണ നാളില്‍ ബെവ്കോയ്ക്ക് അവധിയാണ്. അടുത്ത ദിവസത്തെ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ മൊത്തം വില്പനയുടെ ചിത്രം വ്യക്തമാവും.
മദ്യവില്പന കുറഞ്ഞുവെങ്കിലും മറുവശത്ത് മയക്കുമരുന്നുകളുടെ ഉപയോഗം വളരെയേറെ കൂടുന്നതായി എക്‌സൈസ് വകുപ്പിന്റെ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വന്‍ തോതിലാണ് സംസ്ഥാനത്തേയ്ക്കു രാസലഹരിയും മറ്റും ഒഴുകുന്നത്. ഇതില്‍ ചെറിയൊരു അളവു മാത്രമാണ് അധികൃതര്‍ക്കു പിടികൂടാനാവുന്നത്.
COMMENTS