തിരുവനന്തപുരം : എന്‍സിപിയിലെ തര്‍ക്കങ്ങള്‍ക്ക് സമവായമായതോടെ തോമസ് കെ. തോമസ് മന്ത്രിക്കസേരയിലേക്ക്. നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശ...
തിരുവനന്തപുരം: എന്‍സിപിയിലെ തര്‍ക്കങ്ങള്‍ക്ക് സമവായമായതോടെ തോമസ് കെ. തോമസ് മന്ത്രിക്കസേരയിലേക്ക്. നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രന്‍ ഒഴിയാന്‍ എന്‍സിപിയില്‍ ധാരണയായി. എന്നാല്‍, സ്ഥാനമൊഴിയുന്ന ശശീന്ദ്രന് എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നല്‍കാനാണ് ധാരണ.
മുംബൈയിലെത്തി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി ശശീന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രന്‍ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി. എന്നാല്‍ അങ്ങനെയൊരു ധാരണ പാര്‍ട്ടിയില്‍ ഇല്ലെന്നാണ് എ. കെ ശശീന്ദ്രന്‍ വാദിച്ചിരുന്നത്. അതേസമയം, മുഖ്യമന്ത്രിയും മുന്നണി നേതൃത്വവുമായും ശരത് പവാര്‍ ചര്‍ച്ച നടത്തും. മന്ത്രിമാറ്റത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും നിര്‍ണായകമായേക്കും. വിഷയത്തില്‍ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
Key Words: AK Saseendran, Thomas K Thomas
COMMENTS