കൊച്ചി: കേരളത്തനിമയുടെ കസവു ഭംഗി ചേര്‍ത്ത് ഓണാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് എയര്‍ ഇന്ത്യയും. കേരളത്തിന്റെ പരമ്പരാഗത 'കസവു' രൂപകല്‍പ്പനയ...
കൊച്ചി: കേരളത്തനിമയുടെ കസവു ഭംഗി ചേര്‍ത്ത് ഓണാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് എയര്‍ ഇന്ത്യയും. കേരളത്തിന്റെ പരമ്പരാഗത 'കസവു' രൂപകല്‍പ്പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുത്തന്‍ ബോയിംഗ് 737-8 വിമാനത്തില്‍ കസവു 'ടെയില്‍ ആര്‍ട്ടു' ചെയ്താണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ബുധനാഴ്ച കൊച്ചി വിമാനത്താവളത്തിലേക്ക് പറന്നിറങ്ങിയത്. എയര്‍ ഇന്ത്യക്ക് കൊച്ചി വിമാനത്താവളത്തില്‍ ക്യാബിന്‍ ക്രൂ ഒഴികെയുള്ള എല്ലാ എയര്‍ ഇന്ത്യ ജീവനക്കാരും കസവുവേഷത്തിലെത്തിയാണ് സ്വീകരണം ഒരുക്കിയത്.
മാത്രമല്ല, വിമാനത്തിന്റെ ചിറകുകള്‍ക്കടിയിലും ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്ക് മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. ഈ വിമാനത്തിലെ ഓരോ യാത്രക്കാരെയും കസവു ഷാള്‍ നല്‍കിയാണ് സ്വാഗതം ചെയ്തത്. യാത്രക്കാരിലും ഇത് പ്രത്യേക അനുഭവമാണ് സമ്മാനിച്ചത്.
Key Words: Air India Express, Onam
COMMENTS