Again violence in Manipur: Three killed
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്ക്. മണിപ്പൂരിലെ ജിരിബാം ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കുക്കി - മേയ്തി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ അഞ്ചു ദിവസങ്ങളായി സ്ഥലത്ത് സ്ഥിതി അതീവ സംഘര്‍ഷഭരിതമാണ്. ബിഷ്ണുപുരില്‍ ഉറങ്ങിക്കിടന്ന ആളെ ഒരു സംഘംകൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുന്നതായാണ് റിപ്പോര്‍ട്ട്.
Keywords: Manipur, Violence, Shoot, Injury
COMMENTS