ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ എട്ട് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളിലും അടക്കം സുരക്ഷാ സേനയുടെ സൗകര്യാര്‍ത്ഥം ചില പ്രദേശങ്ങള്‍ പ്...
ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ എട്ട് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളിലും അടക്കം സുരക്ഷാ സേനയുടെ സൗകര്യാര്‍ത്ഥം ചില പ്രദേശങ്ങള്‍ പ്രശ്‌നബാധിത മേഖലകളായി പ്രഖ്യാപിക്കാന്‍ അനുവദിക്കുന്ന സായുധ സേന (പ്രത്യേക അധികാരങ്ങള്‍) നിയമം (എഎഫ്എസ്പിഎ) സര്‍ക്കാര്‍ വിപുലീകരിച്ചു. ആറ് മാസത്തേക്കാണ് പ്രത്യേക അധികാരം നീട്ടിയത്. ഈ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രമസമാധാന നില പരിശോധിച്ച ശേഷമാണ് തീരുമാനം.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സായുധ സേനയ്ക്ക് സമാധാനം നിലനിര്‍ത്തുന്നതിന് തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും ആവശ്യമെങ്കില്‍ വെടിയുതിര്‍ക്കാനും വിപുലമായ അധികാരങ്ങള്‍ എഎഫ്എസ്പിഎ നല്‍കുന്നു.
Key words: AFSPA,Nagaland , Arunachal
COMMENTS