തിരുവനന്തപുരം: ആരോപണങ്ങളില്‍പ്പെട്ട് വിയര്‍ക്കുന്ന എഡിജിപി എം ആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. താന്‍ നിരപരാധിയെന്ന് തെളിഞ്ഞാല്...
തിരുവനന്തപുരം: ആരോപണങ്ങളില്‍പ്പെട്ട് വിയര്‍ക്കുന്ന എഡിജിപി എം ആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. താന്‍ നിരപരാധിയെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് കത്തയച്ച് തനിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തില്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ, തന്നെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി ജി പിക്കും അജിത് കുമാര്‍ കത്ത് നല്‍കിയിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് രണ്ടാമത്തെ കത്താണ്. വിവാദങ്ങള്‍ ശക്തമായ സാഹചര്യത്തിലാണിപ്പോള്‍ വീണ്ടും അജിത് കുമാര്‍ കത്തയച്ചിരിക്കുന്നത്. അജിത് കുമാറിന്റെ കത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഡി ജി പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘമുണ്ടാക്കി അന്വേഷണം നടത്തുന്നത്. അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ എ ഡി ജി പിയുടെ കത്തിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
തന്റെ നിരപരാധിത്വം തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാരിന് കേസെടുക്കാനാകുമെന്നും അത്തരമൊരു നടപടിയുണ്ടാകണമെന്നുമാണ് അജിത് കുമാറിന്റെ ആവശ്യം.
Key Words: ADGP, Letter, CM
COMMENTS