തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷം ഏറ്റെടുത്തിരിക്കെ...
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷം ഏറ്റെടുത്തിരിക്കെ വി.ഡി സതീശന് കുരുക്കുമായി പി.വി അന്‍വര്‍ എം.എല്‍.എ. വി.ഡി സതീശന് വേണ്ടിയാണ് എഡിജിപി ആര്‍.എസ്.എസ് നേതാവിനെ കണ്ടതെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്.
പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം അട്ടിമറിച്ചത് എഡിജിപി ഇടപെട്ടാണെന്നും പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കില്‍ പുനര്‍ജനി കേസില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെടട്ടെയെന്നും പി വി അന്‍വര്‍ വെല്ലുവിളിച്ചു. എഡിജിപിയും ആര്‍.എസ്.എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി പിണറായിക്ക് മേല്‍ ചാര്‍ത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും എഡിജിപിക്ക് ആര്‍ എസ് എസുമായും യു ഡി എഫുമായും ബന്ധമുണ്ടെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ ഫോണ്‍ എഡിജിപി ചോര്‍ത്തിയതിന് പിന്നാലെ എഡിജിപി ആവശ്യപ്പെട്ടിട്ടാണ് മാധ്യമപ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവ് അടിയന്തിരമായി വിളിച്ചുവരുത്തിയതെന്നും അന്‍വര്‍ ആരോപിച്ചു.
Key Words: ADGP, RSS Leader, VD Satheesan, PV Anwar
COMMENTS