തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ. പരാതികളില്‍ അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപ...
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ. പരാതികളില്‍ അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ട്. കീഴുദ്യോഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. എഡിജിപിയെ സസ്പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിജിപിക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം പോയത് പരാതിയില്‍ കഴമ്പുള്ളത് കൊണ്ടല്ലേ. എഡിജിപിയെ സസ്പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്. മുഖ്യമന്ത്രിയില്‍ വിശ്വാസവും പ്രതീക്ഷയുമുണ്ട്.
സംസ്ഥാനത്ത് പാരലല്‍ അന്വേഷണം നടക്കുന്നുണ്ട്. പരാതിയില്‍ അന്വേഷണം നടക്കുന്നതിന് പകരം തനിക്ക് തെളിവുകള്‍ നല്‍കിയത് ആരാണ് എന്ന അന്വേഷണമാണ് നടത്തുന്നതെന്നും പി.വി അന്‍വര്‍ പറഞ്ഞു. എഡിജിപിക്കൊപ്പം നില്‍ക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ തനിക്ക് തെളിവ് തന്നവരെ തേടി പോകുന്നുണ്ട്. തെളിവ് നശിപ്പിക്കാനും ഭീഷണിപ്പെടുത്താനുമുള്ള നീക്കവും നടക്കുന്നുണ്ടെന്നും പി.വി അന്‍വര്‍ പറഞ്ഞു.
Key Words: ADGP Ajit Kumar, PV Anwar
COMMENTS