തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് രാംമാധവിനേയും കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്....
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് രാംമാധവിനേയും കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. 2023 ഡിസംബറില്‍ കോവളത്തെ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം.
ആര്‍എസ്എസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ റാം മാധവ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അജിത് കുമാര്‍ സന്ദര്‍ശിച്ചത്. ബി.ജെ.പി. മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ രാംമാധവുമായി രണ്ടുതവണ എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബല്ലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത്കുമാറിന്റെ വെളിപ്പെടുത്തലില്‍ ഇപ്പോഴും ചര്‍ച്ച അവസാനിച്ചിട്ടില്ല. 2023 മെയ് മാസത്തില്‍ പാറമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍എസ് എസ് ക്യാംപിനിടെയായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ സ്വകാര്യ സന്ദര്‍ശനം ആയിരുന്നുവെന്നും, സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നല്‍കി. അതേസമയം, കൂടിക്കാഴ്ച മുഖ്യമന്ത്രി പറഞ്ഞിട്ടായിരുന്നുവെന്ന് പ്രതിപക്ഷവും, വിഡി സതീശനു വേണ്ടിയാണെന്ന് അന്‍വറും ആരോപണം ഉന്നയിച്ചിട്ടുണ്ട്.
COMMENTS