Actress Sheelu Abraham against actors Tovino, Asif Ali and Antony
കൊച്ചി: നടന്മാരായ ടൊവിനോ, ആസിഫ് അലി, ആന്റണി വര്‍ഗീസ് (പെപ്പേ) എന്നിവര്‍ക്കെതിരെ നടിയും നിര്‍മ്മാതാവുമായ ഷീലു എബ്രഹാം രംഗത്ത്. ഇവര്‍ ഒന്നിച്ചെത്തി തങ്ങള്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രങ്ങളെ മാത്രം പ്രമോട്ട് ചെയ്തതാണ് ഷീലു എബ്രഹാമിനെ ചൊടിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി പ്രതികരിച്ചത്.
തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങളായ അജയന്റെ രണ്ടാം മോഷണവും കിഷ്‌കിന്ധാ കാണ്ഡവും കൊണ്ടലും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ടൊവിനോ, ആസിഫ് അലി, പെപ്പേ എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
സിനിമയിലെ പവര്‍ ഗ്രൂപ്പുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇവരുടെ പ്രവൃത്തിയെന്നും മറ്റ് ഓണ ചിത്രങ്ങളെ ഇവര്‍ മനപ്പൂര്‍വം തഴയുകയായിരുന്നെന്നും ഷീലു വിമര്‍ശനം ഉന്നയിച്ചു.
എന്നാല്‍ സ്വാര്‍ത്ഥരായ പവര്‍ഗ്രൂപ്പുകളേക്കാള്‍ പവര്‍ഫുള്‍ ആണ് മലയാളി പ്രേക്ഷകരെന്നും ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും വിജയിക്കട്ടെയെന്നും എല്ലാവര്‍ക്കും ലാഭവും മടക്കുമുതലും തിരിച്ചു കിട്ടട്ടേയെന്നും നടി കുറിച്ചു.
Keywords: Sheelu Abraham, Tovino, Asif Ali and Antony, Power group, Criticize
COMMENTS