Actress Radhika Sarath Kumar about hiddencam incident
ചെന്നൈ: മലയാള സിനിമാസെറ്റിലെ തന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മോഹന്‍ലാല്‍ തന്നെ വിളിച്ചിരുന്നെന്ന് നടി രാധിക ശരത് കുമാര്‍. തന്റെ സെറ്റിലാണോ സംഭവമുണ്ടായതെന്ന് മോഹന്‍ലാല്‍ ചോദിച്ചതായും രാധിക പറഞ്ഞു. കാരവാനില്‍ ഒളികാമറ ഉപയോഗിച്ച് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളൊന്നും ലൊക്കേഷനിലില്ലായിരുന്നതായും സെറ്റിലുണ്ടായിരുന്നവരാണ് ഒളികാമറാ ദൃശ്യങ്ങള്‍ കണ്ടിരുന്നതെന്നും നടി പറഞ്ഞു. അന്ന് താന്‍ ബഹളം വച്ചതായും അധികൃതരെ വിളിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായും നടി വ്യക്തമാക്കി.
മലയാളത്തിലെ പോലെ തമിഴിലും സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്നും രാധിക ആവശ്യപ്പെട്ടു.
അതേസമയം വെളിപ്പെടുത്തലില്‍ കേരള പൊലീസ് നടിയുടെ മൊഴിയെടുത്തു. നടിമാര്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഫോണിലൂടെ നടിയുടെ മൊഴിയെടുത്തത്.
Keywords: Radhika Sarath Kumar, Hiddencam incident, Location, Mohan Lal
COMMENTS