The Ernakulam Principal Sessions Court has completed the hearing in the case of assault on the actress who made a lot of noise
സ്വന്തം ലേഖകന്‍
കൊച്ചി: ഏറെ ഒച്ചപ്പാടുണ്ടാക്കിയ നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം പൂര്‍ത്തിയാക്കി. നവംബറില്‍ ജഡ്ജി ഹണി എം വര്‍ഗീസ് വിധി പറഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസായിരുന്നു ഈ കേസിലെ അവസാന സാക്ഷി. അദ്ദേഹത്തിന്റെ വിസ്താരം പൂര്‍ത്തിയായി. 261 സാക്ഷികളെയാണ് വിസ്തരിച്ചത്. നൂറു ദിവസത്തോളമാണ് ബൈജു പൗലോസിന്റെ വിസ്താരം നീണ്ടത്.
നാലര വര്‍ഷമാണ് സാക്ഷി വിസ്താരം നീണ്ടത്. 2017 നവംബറിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ജനുവരി 30 നാണ് വിചാരണ ആരംഭിച്ചത്. 1,600 രേഖകള്‍ കേസില്‍ കൈമാറി. ഈ മാസം 26 മുതല്‍ പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേള്‍ക്കും. ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിന് പറയാനുള്ളതു കൂടി കേള്‍ക്കേണ്ടതുണ്ട്.
അങ്കമാലിയില്‍ വച്ച് ഓടുന്ന വാഹനത്തില്‍ 2017 ഫെബ്രുവരി രണ്ടിനാണ് നടി ആക്രമണത്തിനിരയായത്. അതിക്രൂരമായി പീഡിപ്പിച്ച ശേഷം യുവതിയെ വഴിയിലിറക്കിവിടുകയായിരുന്നു. അന്നു രക്ഷതേടി യുവതി ആദ്യമെത്തിയത് നടന്‍ ലാലിന്റെ വീട്ടിലായിരുന്നു. പിന്നീട്, വിവരമറഞ്ഞ തൃക്കാക്കര എം എല്‍ എ ആയിരുന്ന അന്തരിച്ച പി ടി തോമസിന്റെ ശക്തമായ ഇടപെടലാണ് കേസ് വഴിതെറ്റാതെ കാത്തത്.
ഈ കേസില്‍ നടന്‍ ദിലീപും പ്രതിയാണ്. ആദ്യം പൊലീസ് ദിലീപിനെ ഒഴിവാക്കിയെങ്കിലും സിനിമയിലെ വനിതാ കൂട്ടായ്മയുടെ പ്രതിഷേധം ഉള്‍പ്പെടെ കണക്കിലെടുത്താണ് പിന്നീട് ദിലീപിനെ പ്രതിയാക്കിയതും അദ്ദേഹം ജയിലിലായതും. 2017 ജൂലായ് 10ന് അറസ്റ്റിലായ ദിലീപ് 86 ദിവസമാണ് ജയിലില്‍ കിടന്നത്. ഈ സംഭവത്തിന്റെ തുടര്‍ച്ചയായിട്ടു കൂടിയാണ് സിനിമയിലെ കൊള്ളരുതായ്കകളെക്കുറിച്ചു പഠിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
COMMENTS