Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ രണ്ടാംഘട്ട വിചാരണ ആരംഭിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് രണ്ടാംഘട്ട വിചാരണ നടക്കുന്നത്.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രകാരം പ്രതികളോട് കോടതി ചോദ്യങ്ങള്‍ ചോദിക്കുന്ന നടപടിയാണ് തുടങ്ങിയത്.
കേസിലെ പ്രധാന പ്രതികളായ നടന്‍ ദിലീപ്, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ മണികണ്ഠന്‍ എന്നിവര്‍ കോടതിയിലെത്തി. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പ്രതികളെ കേട്ടതിന് ശേഷം അടുത്ത ഘട്ടം വിചാരണയിലേക്ക് കോടതി കടക്കും.
Keywords: Actress attacked case, Court, Second phase
COMMENTS