Pulsar Suni released after 7.5 years
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കൊച്ചി വിചാരണ കോടതി സുനിക്ക് ജാമ്യവ്യവസ്ഥകള്‍ നിശ്ചയിച്ചത്.
മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ, രണ്ട് ആള്‍ ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
നേരത്തെ സുപ്രീംകോടതി സുനിക്ക് ജാമ്യം അനുവദിക്കുകയും ഒരാഴ്ചയ്ക്കകം വിചാരണ കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചിരുന്നു. ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് കൊച്ചിയിലെ വിചാരണ കോടതി നടപടി. ഏഴര വര്‍ഷത്തിനു ശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത്.
Keywords: Actress attacked case, Pulsar Suni, Bail, Released
COMMENTS