Actor V.P Ramachandran passes away
കൊച്ചി: നടന്‍ വി.പി രാമചന്ദ്രന്‍ (81) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ നടക്കും. ഏകദേശം 19 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വി.പി രാമചന്ദ്രന്‍ 1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. അപ്പു, കിളിപ്പാട്ട്, അയ്യര്‍ ദ ഗ്രേറ്റ് കഥാനായിക, യുവ തുര്‍ക്കി, ദ റിപ്പോര്‍ട്ടര്‍ തുടങ്ങിയവയണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.
സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ വി.പി രാമചന്ദ്രന്‍ റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു. സിനിമ, സീരിയല്‍, നാടകം തുടങ്ങി വിവിധ മേഖലകളില്‍ നടനായും സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നര്‍ത്തകന്‍ പത്മഭൂഷണ്‍ വി.പി ധനഞ്ജയന്റെ സഹോദരനാണ്.
Keywords: V.P Ramachandran, Actor & director, Air force
COMMENTS