ഹൈദരാബാദ്: നടന് വിനായകന് നേരെ വിമാനത്താവളത്തില്‍ കയ്യേറ്റമുണ്ടായതായി പരാതി. ഹൈദരാബാദ് വിമാനത്താവളത്തിലാണ് സംഭവം. സി ഐ എസ് എഫ് ഉദ്യോഗസ്ഥരാണ...
ഹൈദരാബാദ്: നടന് വിനായകന് നേരെ വിമാനത്താവളത്തില്‍ കയ്യേറ്റമുണ്ടായതായി പരാതി. ഹൈദരാബാദ് വിമാനത്താവളത്തിലാണ് സംഭവം. സി ഐ എസ് എഫ് ഉദ്യോഗസ്ഥരാണ് കയ്യേറ്റം ചെയ്തത്. നടനെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതായാണ് വിവരം. വിനായകന് കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയിലായിരുന്നു. അതിനിടെയാണ് കയ്യേറ്റമുണ്ടായത്. തടഞ്ഞുവെച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.
ഇപ്പോഴും വിനായകന് ഹൈദരാബാദ് വിമാനത്താവളത്തില്‍ തുടരുകയാണ്. സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തന്നെയുള്ള മുറിയിലേക്ക് മാറ്റി മര്‍ദ്ദിച്ചുവെന്നാണ് വിനായകന് പറയുന്നത്
കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം ഹൈദരാബാദില്‍ ഇറങ്ങി. തുടര്‍ന്ന് അവിടെവച്ച് സി ഐ എസ് എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കു തര്‍ക്കം പിന്നീട് കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.
Keywords: Actor Vinayakan, Assaulted at Airport
COMMENTS