Actor Siddique moves high court for anticipatory bail
കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിദ്ധിഖ് ഹര്‍ജില്‍ പറയുന്നു. അതിനാല്‍ തെറ്റായ ആരോപണത്തിന്റെ പേരില്‍ താന്‍ ജയിലില്‍ പോകുന്നത് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. നടി 2019 ല്‍ തിയേറ്ററില്‍ പ്രിവ്യൂവിനിടെ താന്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയിരുന്നെന്നും ഇത് നിലനില്‍ക്കില്ലെന്ന് കണ്ടതോടെയാണ് ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി ഇപ്പോള്‍ വന്നിരിക്കുന്നതെന്നും സിദ്ദിഖ് ഹര്‍ജിയില്‍ പറയുന്നു.
Keywords: High court, Siddique, Anticipatory bail
COMMENTS