Actor Nivin Pauli submit complaint on allegations against him
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ പരാതിയുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഇതിനൊപ്പമാണ് നിവിന്‍ പോളി ദുബായില്‍ വച്ച് പീഡിപ്പിച്ചുയെന്നു പറഞ്ഞ് ഒരാള്‍ വന്നത്.
വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിവിന്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തുകയും ഇതിനെതിരെ നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്നും പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ നിവിന്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി തെളിവു സഹിതം നടന്മാരായ വിനീത് ശ്രീനിവാസന്‍, ഭഗത് മാനുവല്‍, നടി പാര്‍വതി കൃഷ്ണ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയുമായി നിവിന്‍ നേരിട്ട് എത്തി പരാതി നല്‍കിയത്.
Keywords: Nivin Pauli, complaint, Sexual allegations, ADGP
COMMENTS