തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവതരമാണെങ്കില്‍ നടപടിയുണ്ടാവണമെന്ന് ബിജെപി സംസ്ഥാന...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവതരമാണെങ്കില്‍ നടപടിയുണ്ടാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭരണകക്ഷി എംഎല്‍എയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയരായിരിക്കുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വഷണം ആവശ്യമാണ്.
സ്വര്‍ണ്ണക്കടത്തും ഹവാലയും ഉള്‍പ്പെടെ ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ ഭരണത്തെ നിയന്ത്രിക്കുന്ന പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഞെട്ടിക്കുന്നതാണ്. ഭരണകക്ഷി എംഎല്‍എ പിവി അന്‍വറിന്റെ ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തിന് എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിച്ചതിലൂടെ സിപിഐയുടെ പ്രസക്തി തന്നെ ഇടതുപക്ഷത്ത് നഷ്ടമായിരിക്കുകയാണ്.
കരിപ്പൂര്‍ വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണക്കടത്തു നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്. സ്വര്‍ണ്ണക്കള്ളക്കടത്തുകാരാണ് പുതിയ വിവാദങ്ങള്‍ക്കു പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്. ആ സ്വര്‍ണ്ണക്കള്ള കടത്തുകാര്‍ സ്വന്തം പാര്‍ട്ടിയുടെ ആളുകള്‍ തന്നെയല്ലേ എന്ന് വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്ക് ഉണ്ടെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
Key words: PV Anwar, k Surandran
COMMENTS