പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി യുവാവ്. അമിത ശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യ...
പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി യുവാവ്. അമിത ശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഡോക്ടര്‍ മരുന്ന് എഴുതി നല്‍കിയില്ല.
ഇതോടെ മടങ്ങി പോയ യുവാവ് പിന്നാലെ വീണ്ടും എത്തി ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മരുന്ന് എഴുതിച്ചു. സംഭവത്തില്‍ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ നിന്ന് ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. യുവാവിനെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Key words: Doctor, Ponnani Taluk Hospital, Threat
COMMENTS