തിരുവനന്തപുരം: സംവിധായകന്‍ ആഷിഖ് അബുവിന്റെയും, ഭാര്യയും നടിയുമായ റിമ കല്ലിങ്കലിന്റെയും നേതൃത്വത്തില്‍ മലയാള സിനിമയില്‍ പുതിയ സംഘടന. പ്രോഗ്ര...
തിരുവനന്തപുരം: സംവിധായകന്‍ ആഷിഖ് അബുവിന്റെയും, ഭാര്യയും നടിയുമായ റിമ കല്ലിങ്കലിന്റെയും നേതൃത്വത്തില്‍ മലയാള സിനിമയില്‍ പുതിയ സംഘടന. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. ആഷിക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കല്‍, രാജീവ് രവി എന്നിവരാണ് നേതൃനിരയില്‍ ഉള്ളത്.
പുതിയ സംസ്‌കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി. അസോസിയേഷന്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി.
തൊഴിലാളികളുടെ ശാക്തീകരണമാണ് ലക്ഷ്യം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളുടെ വേര് ഊന്നി പ്രവര്‍ത്തിക്കും. പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്.
മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയില്‍ നിന്നും സംവിധായകന്‍ ആഷിക് അബു നേരത്തെ രാജിവെച്ചിരുന്നു. നേതൃത്വത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചായിരുന്നു ആഷിക് അബു രാജിവച്ചത്.
Key Words: Malayalam CIinema, Ashiq Abu, Rima Kallingal
COMMENTS