കോഴിക്കോട്: ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം പുറത്ത്. അസ്ഥി മനുഷ്യന്റേതല്ല, പശുവിന്റേതെന്നാണ് മംഗള...
കോഴിക്കോട്: ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം പുറത്ത്. അസ്ഥി മനുഷ്യന്റേതല്ല, പശുവിന്റേതെന്നാണ് മംഗളുരുവിലെ എഫ്എസ്എല്‍ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. അര്‍ജുന്‍ അടക്കം മൂന്ന് പേര്‍ക്കായി ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ നടക്കുന്ന തെരച്ചിലിനിടെയാണ് ഇന്നലെ അസ്ഥി കണ്ടെത്തിയത്.
ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണെന്ന് സംശയം ഉയര്‍ന്നെങ്കിലും വിശദമായ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയിരുന്നു.
ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലില്‍ ഇന്ന് ലോറിയുടെ ഭാഗം കണ്ടെത്തി. ലോറിയുടെ പിന്‍ഭാഗത്തെ ടയറുകള്‍ ആണ് കണ്ടെത്തിയത്.
Key Words: Cow Bone,Gangavali River , Arjun Missing Case
COMMENTS