The health department has 26 people in the contact list of the youth who is believed to have died of Nipa near Vandoor. Extreme vigilance continues
സ്വന്തം ലേഖകന്‍
മലപ്പുറം: വണ്ടൂരിനടുത്ത് നിപ ബാധിച്ചു മരിച്ചുവെന്നു കരുതുന്ന യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 26 പേരുണ്ടെന്നു ആരോഗ്യവകുപ്പ്.
വണ്ടൂരില്‍ അതീവ ജാഗ്രത തുടരുകയാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തിരുവാലി പഞ്ചായത്തില്‍ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു.
മരിച്ച വ്യക്തിക്കു നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രത്യേക സാഹചര്യം പ്രമാണിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ മലപ്പുറത്ത് എത്തുന്നുണ്ട്.
ബെംഗളൂരുവില്‍ വച്ചു കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആയുര്‍വേദ ചികിത്സയ്ക്കായാണ് 23 കാരന്‍ നാട്ടിലെത്തിയത്. ഇതിനിടയിലാണ് പനി ബാധിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് യുവാവിനു നിപ ബാധിച്ചുവെന്നു കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ സ്രവം പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചു. ഫലം ഇന്നു വന്നേക്കും.
പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ വച്ച് സെപ്റ്റംബര്‍ ഒമ്പതിനാണ് ഇയാള്‍ മരിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് യുവാവിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് സെപ്റ്റംബര്‍ അഞ്ചിനാണ് പെരിന്തല്‍ മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയതും അവിടെവച്ചു മരണം സംഭവിച്ചതും.
14 വയസ്സുകാരന്‍ പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുന്‍പാണ്.
Summary: The health department has 26 people in the contact list of the youth who is believed to have died of Nipa near Vandoor. Extreme vigilance continues in Vandoor. People's representatives and health department officials held a meeting in Tiruvalli panchayat considering the special situation.
COMMENTS