തെലങ്കാന: തെലങ്കാനയില്‍ മയിലിനെ കറി വെച്ച വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. സിരിസില ജില്ലക്കാരനായ പ്രണയ് കുമാറിനെതിരെയാണ്...
തെലങ്കാന: തെലങ്കാനയില്‍ മയിലിനെ കറി വെച്ച വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. സിരിസില ജില്ലക്കാരനായ പ്രണയ് കുമാറിനെതിരെയാണ് നടപടി. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യും. കുമാറിനെതിരെ കേസെടുത്തതായി സിര്‍സില്ല പൊലീസ് സൂപ്രണ്ട് (എസ്പി) അഖില്‍ മഹാജന്‍ സ്ഥിരീകരിച്ചു.
പരമ്പരാഗത മയില്‍ കറിയെന്ന പേരിലാണ് പ്രണയ് കുമാര്‍ വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചത്. പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുമാറിന്റെ രക്തസാമ്പിളുകളും കറിയുടെ ഭാഗങ്ങളും പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചു.
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീഡിയോയുടെ ആധികാരികത അന്വേഷിക്കുകയും ഫോറന്‍സിക് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കറിയില്‍ ഉപയോഗിച്ച മാംസം യഥാര്‍ത്ഥത്തില്‍ മയിലിന്റേതാണോ എന്ന് നിര്‍ണ്ണയിക്കാന്‍ അവര്‍ ലക്ഷ്യമിടുന്നു. പരിശോധനയില്‍ ഇത് സ്ഥിരീകരിക്കുകയാണെങ്കില്‍, തുടര്‍ നിയമനടപടികള്‍ സ്വീകരിക്കും.
Key Words: YouTuber, Arrest, Currying Peacock
COMMENTS