കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ യുവ എഴുത്തുകാരി എം.എ ഷഹനാസും രംഗത്ത്. രഞ്ജിത്ത് പൊതുപരിപ...
കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ യുവ എഴുത്തുകാരി എം.എ ഷഹനാസും രംഗത്ത്. രഞ്ജിത്ത് പൊതുപരിപാടിയില്‍ മദ്യപിച്ച് എത്തിയതിലുള്ള പ്രതിഷേധം താന്‍ നേരെത്തെ അറിയിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു.
ഹേമാകമ്മറ്റിക്ക് സമാനമായി സാംസ്‌കാരിക മേഖലയില്‍ കമ്മറ്റി വേണമെന്നും സാസ്‌കാരിക മേഖലയിലെ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ഞെട്ടുമെന്നും ഷഹനാസ് പറഞ്ഞു. രഞ്ജിത്ത് വേട്ടക്കാരനാണെന്നും അവര്‍ ആരോപിച്ചു.
കുടിച്ച് ലക്ക്കെട്ടാണ് കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ രഞ്ജിത്ത് എത്തിയത്. ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് അടുത്തിരുന്നത്. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ കൂടിയാണ് ഈ വ്യക്തി എന്നോര്‍ക്കണം. ഇതിനെ കുറിച്ച് വ്യക്തമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നുവെന്നും ഷഹനാസ് പറഞ്ഞു.
ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമുണ്ടായ നടുക്കങ്ങളേക്കാള്‍ ഏറെ നടുക്കങ്ങള്‍ സാംസ്‌കാരിക മേഖലയില്‍ ഉണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
താന്‍ ഇത്തരമൊരു വിഷയത്തില്‍ പ്രതികരിച്ചതിനു ശേഷം പുറത്ത് പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പേടിച്ചുകൊണ്ട് പല സ്ത്രീകളും പല എഴുത്തുകാരെ കുറിച്ചും അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ടെന്നും എവിടെയാണ് സ്ത്രീകള്‍ക്ക് നീതി കിട്ടുന്നതെന്നും അവര്‍ ചോദിച്ചു.
Key Words: Young writer MA Shahnaz, Ranjith
COMMENTS