ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്, തന്റെ നേരത്തെയുള്ള വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും പിന്മാറിയേക്കുമെന്ന തരത്തില്‍ റിപ്പ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്, തന്റെ നേരത്തെയുള്ള വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും പിന്മാറിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തുന്നു. പാരീസ് ഒളിമ്പിക്സില്‍ സംയുക്ത വെള്ളി മെഡലിനായുള്ള ഫോഗട്ടിന്റെ അപേക്ഷ ലോക കായിക കോടതി നിരസിച്ചതിന് രണ്ട് ദിവസത്തിന് ശേഷം എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ചില സൂചനകള്‍ ഫോഗട്ട് നല്‍കിയത്.
ഭാരപരിശോധനയില്‍ പരാജയപ്പെട്ട് ഒളിമ്പിക്‌സില്‍ നിന്നും പുറത്തായ ഫോഗട്ട്, 2032 വരെ ഗോദയില്‍ തുടരണമെന്ന് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തുന്ന കത്താണ് എക്‌സിലൂടെ ഫോഗട്ട് പങ്കുവെച്ചത്. ജീവിതത്തില്‍ ഇതുവരെ കടന്നുവന്ന വഴികളെ കുറിച്ച് പറഞ്ഞും പരിശീലകരുള്‍പ്പെടെയുളളവര്‍ക്ക് നന്ദിയും പ്രകടിപ്പിച്ചും വലിയ ഒരു കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്.
രാജ്യത്തിന്റെ കൊടി പാരീസില്‍ പാറിക്കളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ എന്റെ വിധി മറ്റൊന്നായിരുന്നുവെന്ന് പറഞ്ഞ അവര്‍ ഒരിക്കലും തളരില്ലെന്നും ഇനിയും ശരിയ്ക്ക് വേണ്ടി പോരാടുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Key Words: VInesh Phogat, Retirement decision
COMMENTS