ന്യൂഡല്‍ഹി: ജൂണ്‍ 6 മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയ (ഐഎസ്എസ്) ത്തില്‍ മടക്കയാത്ര കാത്തിരിക്കുന്ന ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനേയും...
ന്യൂഡല്‍ഹി: ജൂണ്‍ 6 മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയ (ഐഎസ്എസ്) ത്തില്‍ മടക്കയാത്ര കാത്തിരിക്കുന്ന ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനേയും ബുച്ച് വില്‍മോറിനേയും ഉടന്‍ തന്നെ ഭൂമിയിലേക്ക് തിരികെ എത്തിക്കാന്‍ര കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായാണ് നാസ ഏറ്റവും ഒടുവിലായി നല്‍കുന്ന വിവരം. ഇതു സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങള്‍ ഇന്നു രാത്രി 10.30 ഓടെ നാസ പുറത്തുവിടും.
എട്ടുദിവസത്തെ യാത്രയ്ക്കായാണ് സുനിതയും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയതെങ്കിലും രണ്ട് മാസത്തിലധികമായി ഇരുവരും അവിടെ തുടരുകയാണ്. സ്റ്റാര്‍ലൈനര്‍ ഐഎസ്എസില്‍ എത്തിയപ്പോള്‍ പേടകത്തിന് ത്രസ്റ്ററുകളുടെ പരാജയവും പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലെ ഹീലിയം ചോര്‍ച്ചയുമടക്കം വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലോ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്യാപ്സ്യൂളിലോ സുനിത വില്യംസിനെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശനിയാഴ്ച നാസ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം.
Key Words : Sunita Williams, Butch Wilmore, ISS
COMMENTS