കല്‍പ്പറ്റ: കേരളത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസമായ ഇന്നും തുടരും. ചൂരല്‍മല സ...
കല്‍പ്പറ്റ: കേരളത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസമായ ഇന്നും തുടരും. ചൂരല്‍മല സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരും.
തിരച്ചിലിന് വെല്ലുവിളിയായി വീടുകള്‍ക്കുമേല്‍ നാല്‍പത് അടിയോളം ഉയരത്തില്‍ കല്ലും മണ്ണും അടിഞ്ഞിരിക്കുകയാണ്. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം മരണ സംഖ്യ 380 ആയി ഉയര്‍ന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. ഇനി കണ്ടെത്താനുള്ളത് 180 പേരെയാണെന്ന് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനോടകം 17 ക്യാമ്പുകളിലായി 2551 പേരെ ദുരന്തമുഖത്തു നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
COMMENTS