വയനാട്: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ ഇന്ന് ദുരന്ത ബാധിത മേഖലയില്‍ ജനകീയ തെരച്ചില്‍ നടക്കും. നാട്ടുകാരുള്‍പ്പെടെ തിരച്ചിലില്‍...
വയനാട്: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ ഇന്ന് ദുരന്ത ബാധിത മേഖലയില്‍ ജനകീയ തെരച്ചില്‍ നടക്കും. നാട്ടുകാരുള്‍പ്പെടെ തിരച്ചിലില്‍ പങ്കെടുക്കും. ദുരന്ത മേഖലയെ ആറായി തിരിച്ചാകും തിരച്ചില്‍. ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തില്‍ അവസാന ശ്രമമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും അവസാനിപ്പിച്ച് കരസേനയുടെ ഒരു വിഭാഗം മടങ്ങി.
കാര്യക്ഷമമായ രക്ഷാ തെരച്ചില്‍ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് സേനാംഗങ്ങള്‍ മടങ്ങിയത്. ബെയ്‌ലി പാലം അടക്കം നിര്‍ണായക ഇടപെടലാണ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്‌സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോസ്ഥരുടെ കൂടെ ആകും അയക്കുക. തെരച്ചില്‍ ഇപ്പോള്‍ തന്നെ അവസാനിപ്പിക്കാനല്ല തീരുമാനം.
Key Words: Wayanad Tragedy, Public Search, Landslide Victims
COMMENTS