Wayanad landslide: more than 300 people died
മേപ്പാടി: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 331 ആയി ഉയര്‍ന്നു. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുമുണ്ട്. കാണാതായവരുടെ എണ്ണം കൂടി പരിഗണിക്കുമ്പേള്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം ഔദ്യോഗികമായി ഇതുവരെ 199 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
130 പേരുടെ ശരീരഭാഗങ്ങള്‍ പലയിടത്തുനിന്നും കണ്ടെടുത്തിട്ടുമുണ്ട്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 116 പേരുടെ മൃതദേഹങ്ങളും 87 പേരുടെ ശരീരഭാഗങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം ദുരിതബാധിതരില്‍ അധികവും വയനാടിനു പുറമെ കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കാണാതായവര്‍ക്കായി ഊര്‍ജ്ജിതമായ തിരച്ചില്‍ തുടരുകയുമാണ്.
Keywords: Wayanad landslide, 300, Rescue, die
COMMENTS