Wayanad landslide
കല്‍പ്പറ്റ: മഹാദുരന്തത്തിന്റെ നാലാം ദിവസം വയനാട്ടില്‍ നിന്നും ആശ്വാസ വാര്‍ത്തയെത്തുന്നു. സൈന്യത്തിന്റെ തിരച്ചിലില്‍ നാലു പേരെ ജീവനോടെ രക്ഷപ്പെടുത്തി.
രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകര്‍ന്ന വീട്ടില്‍ കണ്ടെത്തിയത്.
പകുതി തകര്‍ന്ന വീട്ടില്‍ ഒറ്റപ്പെട്ടു പോയവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന് പോയ വീട്ടില്‍ നാലു ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു കുടുംബം.
Keywords: Wayanad landslide, Rescue operation, Four people, Alive
COMMENTS