ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കെ.പി.സി.സി ആസ്ഥാന...
ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മുസ്ലീം ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ മാറ്റം വരുത്തുന്നതിന് മുന്‍പായി രാഷ്ട്രീയ പാര്‍ട്ടികളുമായും ന്യൂനപക്ഷ സംഘടനകളുമായും സംസാരിക്കണമായിരുന്നു. അതുണ്ടായില്ല.
ഇന്ത്യ സഖ്യത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഭേദഗതി ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു. കോടികള്‍ വിലവരുന്ന വഖഫ് ഭൂമി പലര്‍ക്കും വീതിച്ച് നല്‍കാനുള്ള ഗൂഢമായ നീക്കമാണ് മോദി സര്‍ക്കാരിന്റെ ഭേദഗതി ബില്ലിന് പിന്നിലുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ ആ ഉദ്ദേശം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. നിലവിലെ വഖഫ് ബോര്‍ഡ് നിയമത്തില്‍ വെള്ളം ചേര്‍ത്ത് മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെത്. സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിക്കും. ഇത്തരത്തില്‍ ഒരു നിയമം പാസാക്കുന്നത് ഒട്ടും ഗുണകരമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Key Words: Waqf Board Act Amendment, Anti-Democracy, Ramesh Chennithala
COMMENTS