A young writer has made allegations against director VK Prakash. In an interview to Mathrubhumi News, VK Prakash called her to a hotel in Kollam
സ്വന്തം ലേഖകന്‍
കൊച്ചി: മലയാള സിനിമയില്‍ വന്മരങ്ങളും ചെറിയ മരങ്ങുമെല്ലാം വീണുകൊണ്ടിരിക്കുകയാണ്. ഇന്ന് ആരെക്കുറിച്ചെല്ലാമാണ് വെളിപ്പെടുത്തലുണ്ടായിട്ടുള്ളത് എന്നാണ് ജനം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്ന് ആരോപണ വിധേയരായവരില്‍ പ്രമുഖന്‍ സംവിധായകന്‍ വി കെ പ്രകാശാണ്.
യുവ കഥാകാരിയാണ് പ്രകാശിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഥ സിനിമയാക്കാമെന്നു പറഞ്ഞു കൊല്ലത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി വി കെ പ്രകാശ് ലൈംഗികമായി ഉപദ്രവിച്ചുവന്നു കഥാകാരി മാതൃഭൂമി ന്യൂസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
രണ്ടു വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കഥയുടെ ത്രെഡ് അയയ്ക്കാന്‍ പറഞ്ഞു. അതിനു ശേഷം ത്രെഡ് ഇഷ്ടമായി വിശദമായ ചര്‍ച്ചയ്ക്കു വരാന്‍ പറഞ്ഞു. കൊല്ലത്ത് എത്താന്‍ പറഞ്ഞപ്പോള്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു. സിനിമയാക്കുമെന്ന് ഉറപ്പു തന്നപ്പോള്‍ പോവുകയായിരുന്നു.
അവിടെ രണ്ടു മുറി ബുക്ക് ചെയ്തിരുന്നു. കഥ കുറച്ചു കേട്ട ശേഷം മദ്യം വാഗ്ദാനം ചെയ്തു. പിന്നെ നടി നവ്യാ നായരെ വിളിച്ചു ലൗഡ് സ്പീക്കറിലും അല്ലാതെയും സംസാരിച്ചു.
പിന്നീട് എന്നോട് അഭിനയിക്കാമോ എന്നു ചോദിച്ചു. താത്പര്യമില്ലെന്നു പറഞ്ഞു. എന്നിട്ടും വള്‍ഗറായ ഒരു സീന്‍ പറഞ്ഞിട്ട് അഭിനയിക്കാന്‍ പറഞ്ഞു. അഭിനയിച്ചപ്പോള്‍ അതു ശരിയായില്ലെന്നു പറഞ്ഞ് അയാള്‍ അഭിനയം കാട്ടിത്തരാനായി വന്നു. ചുംബിക്കാന്‍ ശ്രമിച്ച ശേഷം ബെഡില്‍ തള്ളിയിട്ടു.
ഇതോടെ കഥ പിന്നെ പറയാമെന്നു പറഞ്ഞ് അയാളെ അടുത്ത മുറിയിലേക്കു പറഞ്ഞുവിട്ടു. പത്തു മിനിറ്റിനകം ഞാന്‍ അവിടെനിന്നു രക്ഷപ്പെട്ടു പോന്നു. എറണാകുളത്തെ വീട്ടിലെത്തി ഉറക്കമുണര്‍ന്നപ്പോള്‍ അയാളുടെ കുറേ മിസ്ഡ് കോളുകള്‍. തിരിച്ചു വിളിച്ചപ്പോള്‍ ക്ഷമ പറഞ്ഞു. അയാളുടെ മകള്‍ അറിയപ്പെടുന്ന സംവിധായികയാണെന്നും മകള്‍ക്കും അപമാനമാവുമെന്നും പറഞ്ഞു. പിന്നെ ആരോടും പറയാതിരിക്കാന്‍ മറ്റൊരുളുടെ അക്കൗണ്ടില്‍ നിന്നു 10,000 രൂപ അയച്ചുതന്നു.
സാറിന് ഇനി സിനിമ ചെയ്യാന്‍ താത്പര്യമില്ലാത്തതുകൊണ്ട് വിട്ടേക്കൂ എന്നു പറഞ്ഞ് ആ അദ്ധ്യായം അവസാനിപ്പിക്കുകയായിരുന്നു.
സര്‍ക്കാര്‍ വേട്ടക്കാര്‍ക്കു നേരേ നടപടിയെടുക്കുമെന്നു വാക്കു പറഞ്ഞതിനാലാണ് ഈ കാര്യം വെളിപ്പെടുത്തുന്നതെന്നും പരാതി കൊടുത്തതെന്നും എഴുത്തുകാരി പറഞ്ഞു.
ഇന്നു വന്ന മറ്റു ചില ആരോപണങ്ങള്‍ അമ്മ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ബാബുരാജ്, സംവിധായകന്‍ തുളസീദാസ്, നടന്‍ ജയസൂര്യ എന്നിവര്‍ക്കെതിരേയാണ്.
Summary: A young writer has made allegations against director VK Prakash. In an interview to Mathrubhumi News, VK Prakash called her to a hotel in Kollam and sexually harassed her saying that the story would be made into a movie.
COMMENTS